മഴയത്തും മുന്‍പേയിലെ മമ്മൂട്ടിയല്ല, മാസ്റ്റര്‍പീസിലെ മമ്മൂട്ടി...!

മഴയെത്തും മുന്‍പെയിലെ പാവം പ്രൊഫസറായി കാമ്പസിനെ ഇളക്കിമറിച്ച് മമ്മൂട്ടി മടങ്ങിയിട്ട് വര്‍ഷം 23 ആയി. ഇപ്പോഴിതാ കാമ്പസിന്റെ സ്നേഹം കയ്യിലെടുക്കാന്‍ മമ്മൂട്ടി വീണ്ടുമെത്തുന്നു. മാസ്റ്റര്‍ പീസിലെ ഇന്ന് പുറത്തിറങ്ങിയ ആദ്യഗാനം കാമ്പസില്‍ ആടിപ്പാടുന്ന മമ്മൂട്ടിയെ കാണിച്ചുതരുന്നു. പക്ഷെ മഴയെത്തും മുന്‍പെയിലെ പാവം പ്രൊഫസറുടെ ഭാവമല്ലെന്നുമാത്രം. 

ദീപക് ദേവിന്റെ സംഗീതത്തില്‍ ഒരുങ്ങിയ 'വെയ്ക്ക് അപ്പ്..' സോങ് ദൃശ്യസമ്പന്നതയോടെയാണ് അജയ് വാസുദേവ് ചിത്രീകരിച്ചത്. പൂനം ബാജ്‌‌വയുടെ സ്വപ്നത്തില്‍ പ്രണയം പാടിയും മമ്മൂട്ടി പാട്ടില്‍ പ്രത്യക്ഷപ്പെടുന്നു. യുവതാരങ്ങളും സന്തോഷ് പണ്ഡിറ്റും ഗാനരംഗത്ത് എത്തുന്നുമുണ്ട്. മാസ്റ്റര്‍പീസ് ഈമാസം 21ന് ആണ് തീയറ്ററുകളില്‍ എത്തുന്നത്.