‘പടം തിയറ്ററിൽ ഇറക്കാന്‍ നോക്ക്’; വാപ്പിച്ചി പറഞ്ഞു: ദുല്‍ഖര്‍ സല്‍മാന്‍

സിനിമ നല്ലതാണോ മോശമാണോ എന്നതൊന്നും താന്‍ പറയില്ലെന്നും പക്ഷേ തിയറ്ററില്‍ തന്നെ ഇറക്കാന്‍ നോക്ക‌െന്ന് വാപ്പിച്ചി പറഞ്ഞെന്നും ദുല്‍ഖര്‍ സല്‍മാന്‍. കുറുപ്പ് പുറത്തിറങ്ങുമ്പോള്‍ ഉള്ള ആശങ്കകളെയും പോസിറ്റീവായാണ് കാണുന്നതെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു‍‍‍. വിഡിയോ കാണാം:

നവംബര്‍ 12നാണ് കുറുപ്പ് റിലീസാകുന്നത്. ദുല്‍ഖറിന്‍റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്‍റേയും സംവിധാനം നിര്‍വഹിക്കുന്നത്. അന്ന് നടനായി മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് നിര്‍മാതാവിന്‍റെ റോളും ദുല്‍ഖറിനുണ്ട്.