'പോ അണ്ണാച്ചി പിന്നെ വാ'; ഡബ്സ്മാഷ് രാജ്ഞി സൗഭാഗ്യ വീണ്ടും

ഡബ്സ്മാഷ് എന്നാൽ മലയാളികൾക്ക് സൗഭാഗ്യയാണ്. ഡബ്സ്മാഷ് ആപ്പിന്റെ സാധ്യതകൾ ഇത്രമാത്രമുണ്ടെന്ന് മലയാളികൾ മനസിലാക്കിയത് താരാകല്ല്യാണിന്റെ മകൾ സൗഭാഗ്യയിലൂടെയാണ്. ഭാഷാഭേദങ്ങളില്ലാതെയാണ് സൗഭാഗ്യ ഡബ്സ്മാഷ് അവതരിപ്പിക്കുന്നത്. ഇത്തവണ സിനിമയ്ക്ക് പകരം ഒരു കോമഡിനാടകത്തിന് ചുണ്ടനക്കിയാണ് സൗഭാഗ്യ താരമായിരിക്കുന്നത്. 

കലാഭവന്‍ ഗിന്നസ് മനോജും സംഘവും വേദികളിൽ സ്ഥിരമായി അവതരിപ്പിക്കാറുള്ള കോമഡി നാടകമാണ് സൗഭാഗ്യ ഡബ്സ്മാഷിലൂടെ പുനരവതരിപ്പിച്ചത്. ഒരു നാടകം സംവിധാനം ചെയ്യാൻ ചില്ലറ പാടല്ല എന്ന കാപ്ഷനോടെ േപാസ്റ്റ് ചെയ്ത ഡബ്സ്മാഷ് വൈറലായിക്കഴിഞ്ഞു. ഇത്ര കഴിവുള്ള സൗഭാഗ്യയെ സിനിമയിലെടുത്തൂടെയെന്നാണ് പലരുടെയും കമന്റ്. ഇന്നത്തെ പല നടിമാരേക്കാളും വെല്ലുന്ന അഭിനയമാണ് സൗഭാഗ്യയുടേതെന്നാണ് ആരാധകരുടെ അഭിപ്രായം. 

 നല്ല ഓഫറുകൾ വരികയാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ താ‍ൽപ്പര്യമുണ്ടെന്നാണ് ഇതിനോട് സൗഭാഗ്യ പറഞ്ഞിരുന്നത്. ആളുകൾ തിരിച്ചറിയണമെങ്കിൽ സിനിമയിലോ സീരിയലിന്റെ ഒന്നും അഭിനയിക്കേണ്ട. സോഷ്യൽ മീഡിയ അതിനേക്കാളും പവർഫുൾ ആണെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.  സൗഭാഗ്യയ്ക്ക് പ്രിയപ്പെട്ട ഡബ്സ്മാഷുകളിൽ കൂടുതലും സലിംകുമാറിന്റെ കോമഡികളാണ്. സലിംകുമാറിന്റെ ആരാധിക കൂടിയാണ് സൗഭാഗ്യ.