മുടി മുറിച്ച് ‍ഞെട്ടിച്ച് അനുഷ്ക ഷെട്ടി

നടിമാർക്ക് ഇത് മുടി മുറക്കിലിന്റെ കാലമാണ്. ലുക്ക് മാറ്റാൻ ഏറ്റവും വേഗം സാധിക്കുന്നത് മുടി ക്രോപ്പ് ചെയ്യുന്നതിലൂടെയാണ്. നടി പാർവതിയാണ് മലയാളത്തിൽ ആദ്യം മുടിമുറിച്ചത്. നല്ല റിലീഫ് തോന്നുന്നുവെന്നാണ് അന്ന് പാർവതി പറഞ്ഞത്. മലയാളത്തിലെ നായികാ സങ്കൽപം നീണ്ട ഇടതൂർന്നമുടിയാണെന്ന കാര്യവും മറക്കരുത്. ആസമയത്താണ് പാർവതി അങ്ങനെ ഒരു കടും കൈ ചെയ്തത്. 

എന്നാല്‍, മുടിമുറിച്ച് ലുക്ക് മാറ്റി മറ്റൊരു നടികൂടി എത്തിയിരിക്കുകയാണ്. ആരാധകര്‍ക്ക് ഹരമായി മാറിയ തെന്നിന്ത്യയിലെ മികച്ച നടികളൊരാളായ അനുഷ്‌ക ഷെട്ടിയാണ് പുതിയ ലുക്കില്‍ എത്തിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറുള്ള നടിയാണ് അനുഷ്ക. ബാഹുബലിയിലൂടെ തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയിരിക്കുകയാണവർ. നേരത്തെ ചില സിനിമകൾക്ക് വേണ്ടി അവർ തടികൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ വണ്ണം കുറച്ച് സ്ലിം ആയി മുടി ക്രോപ്പ് ചെയ്താണ് അനുഷ്ക എത്തിയിരിക്കുന്നത്.

സ്വപ്‌നങ്ങള്‍ ഒരിക്കലും മാന്ത്രിക വിദ്യയിലൂടെ യാഥാര്‍ത്ഥ്യമാകില്ലെന്നും അതിന്  കഠിനമായ അധ്വാനവും ആത്മവിശ്വാസവും ആവശ്യമാണെന്ന കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ഈ രൂപമാറ്റം. നാഗാര്‍ജുനയാണ് നായകനായി എത്തുന്നത്.