സമൂഹമാധ്യമങ്ങളിലെ ട്രോള്‍ വ്യക്തിഹത്യയ്ക്കെതിരെ പ്രകാശ് രാജ്

സമൂഹമാധ്യമങ്ങളിലെ ട്രോള്‍ വ്യക്തിഹത്യയ്ക്കെതിരെ നടന്‍ പ്രകാശ് രാജ്. അപവാദപ്രചാരണങ്ങള്‍ തടയാന്‍ നിയമനിര്‍മാണം വേണമെന്ന് അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു. അപവാദപ്രചാരണം നടത്തിയതിന് മൈസൂരു ബി ജെ പി , എം.പി പ്രതാപ് സിംഹയ്ക്കെതിരെ പ്രകാശ് രാജ് മാനനഷ്ടക്കേസ് നല്‍കി. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച പ്രകാശ്് രാജിനെ മൈസൂരു എം പി പ്രതാപ് സിംഹ സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു.പിന്നീട് ബി ജെ പി പ്രവര്‍ത്തകര്‍ വ്യക്തിഹത്യ തുടര്‍ന്നു. ഇതേതുടര്‍ന്നാണ് പ്രതാപ് സിംഹയ്ക്കെതിരെ മാനനഷ്ടകേസ് നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ പരിധി ലംഘിക്കുന്നവയാണെന്നും നിയമനിര്‍മാണം വേണ്ടതാണെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. 

ട്രോളുകള്‍ക്കെതിരെ ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗ് ക്യംപെയിനും പ്രകാശ് രാജ് തുടക്കം കുറിച്ചു.ട്രോളുകള്‍ ഭയന്ന് നിലപാട് വ്യക്തമാക്കാന്‍ മടുക്കുന്ന അവസ്ഥായാണെന്നും അദ്ദേഹം വിമര്‍ശിച്ചു.