സിങ്കം ജ്യോതിക

തമിഴ്നാട്ടുകാർക്ക് ഇത്രയും നാൾ ഒരുനാൾ ഒരു സിങ്കമേയുണ്ടായിരുന്നുള്ളൂ– സൂര്യ. എന്നാൽ നാച്ചിയാർ ടീസർ പുറത്തിറങ്ങിയതോടെ തമിഴ്നാട് ഒന്നടങ്കം പറഞ്ഞു സിങ്കം ജ്യോതിക. ഭർത്താവ് സൂര്യയുടെ കുത്തകയായ പൊലീസ് വേഷം ജ്യോതികയ്ക്കും ഇണങ്ങുമെന്ന് കാണിച്ചുതന്നു നാച്ചിയാർ ടീസർ.  മൂന്നാം മുറ ഉപയോഗിക്കുന്ന, പ്രതികളോട് യാതൊരു കാരുണ്യവും കാണിക്കാത്ത കഥാപാത്രമാണ് ജ്യോതികയുടേത്. 

ജ്യോതിക ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ കഥാപാത്രം.  ഒറ്റ ഡയലോഗ് മാത്രമാണുള്ളത്. വ്യത്യസ്തമായ സിനിമകൾകൊണ്ട് പ്രേക്ഷകപ്രശംസ നേടിയ സംവിധായകൻ ബാലയാണ് നാച്ചിയാർ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകനായ ജിവി പ്രകാശാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.