കരണിനോട് അനുഷ്കയും നോ പറഞ്ഞു, കാരണം പ്രഭാസ്?

കരൺജോഹർ സിനിമയിൽ നിന്ന് പ്രഭാസിനെ ഒഴിവാക്കിയതിന് പിന്നാലെ അനുഷ്കയും കരൺജോഹർ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയോട് നോ പറഞ്ഞുവെന്ന് റിപ്പോർട്ട്.  20 കോടി പ്രതിഫലം ചോദിച്ചതിന് കരൺ തന്റെ സിനിമയിൽ നിന്ന്് പ്രഭാസിനെ ഒഴിവാക്കിയിരുന്നു. ഇത്രയും പ്രതിഫലം നൽകാൻ തന്റെ പക്കലില്ലെന്നും തെലുങ്കു സിനിമയിൽ പ്രഭാസിന് ഇത്രയും ലഭിക്കുമായിരിക്കുമെന്നും കരൺ പരിഹസിച്ചിരുന്നു. 

കഥാപാത്രം ഇഷ്ടപ്പെടാത്തതിനാലാണ് സിനിമയിൽ നിന്നും അനുഷ്ക പിന്മാറിയതെന്ന് റിപ്പോർട്ടുകളുണ്ട്. പ്രഭാസിനെ ഒഴിവാക്കിയതിനാലാണ് അനുഷ്കയും പിന്മാറുന്നതെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ, സിനിമ ഒഴിവാക്കുന്നതിനു മുമ്പ് അനുഷ്ക പ്രഭാസിനോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നും സൂചനയുണ്ട്.  എന്തായലും ഇതോടെ രണ്ടു ബാഹുബലി താരങ്ങളും കരൺജോഹർ സിനിമയോട് നോ പറഞ്ഞു. 

ബാഹുബലി ഹിന്ദിയിൽ വിതരണത്തിനെത്തിച്ചത് കരൺജോഹറായിരുന്നു. അന്ന് പ്രഭാസിനെ വച്ചൊരു പടം താൻ ചെയ്യുമെന്നും കരൺ പറഞ്ഞിരുന്നു. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിലാണ് ഇരുവരും തമ്മിൽ തെറ്റിയത്. ബോളിവുഡിലെ മറ്റുതാരങ്ങൾക്ക് 50 ഉം 60 കോടി പ്രതിഫലം നൽകുമ്പോഴാണ് പ്രഭാസിന് 20 കോടി നൽകാനില്ലെന്ന് കരൺ പറയുന്നത്.