മെഗാ മില്യണ്‍സ് വിദേശ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫെസ്റ്റ് കോഴിക്കോട് നടന്നു

സാന്‍റാ മോണിക്കയും മലയാള മനോരമയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെഗാ മില്യണ്‍സ് വിദേശ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫെസ്റ്റ് കോഴിക്കോട് നടന്നു . മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി ജെ ജോഷ്വ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സാന്‍റ മോണിക്ക സിഎംഡി ഡെന്നി തോമസ്, ഡയറക്ടര്‍ നൈസി ബിനു തുടങ്ങിയവര്‍ പങ്കെടുത്തു. കാനഡ, യു.കെ, യുഎസ്എ തുടങ്ങിയ ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നായി വിവിധ സര്‍വകലാശാലകളുടെ നൂറിലേറെ പ്രതിനിധികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.