28 രൂപ ലാഭവിഹിതവുമായി ഇന്‍ഫോസിസ്; ഏകാഗ്രയ്ക്ക് ലഭിക്കുക 4 കോടി

N-R-Narayana-Murthy
SHARE

ഐടി കമ്പനിയായ ഇന്‍ഫോസിസ് ലാഭവിഹിതം പ്രഖ്യാപിച്ചതോടെ സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ പേരകുട്ടിക്ക് ലഭിക്കുക 4.20 കോടി രൂപ. നാലാം പാദഫലത്തോടൊന്നിച്ചാണ് ഇന്‍ഫോസിസ് വ്യാഴാഴ്ച ലാഭവിഹിതം പ്രഖ്യാപിച്ചത്. 20 രൂപ അന്തിമ ലാഭവിഹിതവും 8 രൂപ പ്രത്യേക ലാഭവിഹിതവുമാണ് ഇന്‍ഫോസിസ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പ്രതിയോഹരി 28 രൂപ നിക്ഷേപകന് ലഭിക്കും. ഇന്‍ഫോസിസിന്‍റെ 15 ലക്ഷം ഓഹരികളാണ് ഏകാഗ്ര രോഹൻ മൂര്‍ത്തിയുടെ കയ്യിലുള്ളത്. 

കഴിഞ്ഞ മാസമാണ് 240  കോടി രൂപ മൂല്യം വരുന്ന 15 ലക്ഷം ഇന്‍ഫോസിസ് ഓഹരികള്‍ നാരായണ മൂര്‍ത്തി മകന്‍റെ മകനായ ഏകാഗ്ര രോഹൻ മൂര്‍ത്തിക്ക് സമ്മാനിച്ചത്. ഇതോടെ അഞ്ചു മാസം പ്രായമായ കുഞ്ഞിന് കമ്പനിയില്‍ 0.04 ശതമാനം ഓഹരി പങ്കാളിത്തമായി. കമ്പനി 28 രൂപ അന്തിമ ലാഭവിഹിതം നല്‍കുമ്പോള്‍ ഏകാഗ്ര രോഹന്‍റെ കീശയിലെത്തുക 4.20 കോടി രൂപയാണ്. ലാഭവിഹിതത്തിന് അര്‍ഹരായ ഓഹരി ഉടമകളെ കണ്ടെത്താനുള്ള റെക്കോര്‍ഡ് തീയതി മേയ് 31 ആണ്. ജൂലായ് ഒന്നിന് ലാഭവിഹിതം അനുവദിക്കും.

ഏകാഗ്രയുടെ കയ്യിലുള്ള ഓഹരികളുടെ മൂല്യം സമ്മാനിച്ച സമയത്തുള്ളതിനേക്കാള്‍ ഏകദേശം 30 കോടി രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച 1,411.95 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇതുപ്രകാരം ഏകദേശം 210 കോടി രൂപയാണ് ഈ ഓഹരികളുടെ ഇന്നത്തെ മൂല്യം.  നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും അപര്‍ണ കൃഷ്ണന്‍റെയും മകനാണ് ഏകാഗ്ര. കൊച്ചുമകന് ഓഹരി സമ്മാനിച്ചതോടെ നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തം 0.36 ശതമാനമായി കുറഞ്ഞിരുന്നു. 

Infosys annouce dividend of Rs 28; NR Narayana Murthy's grandson aged 5 months get 4.20 crore

MORE IN BUSINESS
SHOW MORE