വെസ്റ്റയുടെ വൈറ്റ് ചോക്ലേറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Vesta
SHARE

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലേറ്റ് ഐസ്ക്രീം സിനിമാ താരവും ബ്രാൻഡ് അംബാസിഡറുമായ  കല്യാണി പ്രിയദർശൻ കോഴിക്കോട് പുറത്തിറക്കി . ഇന്ത്യൻ വിപണിയിൽ ഇതാദ്യമായാണ് വൈറ്റ് ചോക്ലേറ്റ് ഐസ്ക്രീം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി കേരളത്തില്‍ പാലുല്‍പ്പന്നങ്ങളും  കാലിത്തീറ്റയും നിര്‍മ്മിക്കുന്ന‌ കെ.എസ്.ഇ ലിമിറ്റഡിന്‍റെ ഉത്പന്നമാണ് വെസ്റ്റ. ശുദ്ധമായ പാലിൽ നിന്നാണ് ഈ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്ന് വെസ്റ്റ ഐസ്ക്രീം മാനേജിങ് ഡയറക്ടർ എം പി ജാക്സൺ പറഞ്ഞു. 15  വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റര്‍ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ സ്റ്റിക്കുകൾ, കോൺ, സൺഡേ, ഫണ്ട, ബൾക്ക് പായ്ക്കറ്റ്, കസാട്ട, സിപ്പ്-അപ്പുകൾ തുടങ്ങിയ വൈവിധ്യമായ ഐസ്ക്രീം രുചികളിലും വെസ്റ്റ ഇപ്പോള്‍ വിപണികളില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.  

MORE IN BUSINESS
SHOW MORE