ഐ.എസ്.എസ്.ഡിയുടെ പുതിയ ഓഫിസ് ഇടപ്പള്ളിയില്‍ ആരംഭിച്ചു

issd
SHARE

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ഐ.എസ്.എസ്.ഡിയുടെ പുതിയ കോര്‍പറേറ്റ് ഓഫിസ് കൊച്ചി ഇടപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ടി.ജെ.വിനോദ് എം.എല്‍.എ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. മേയര്‍ എം.അനില്‍കുമാര്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ അടക്കമുള്ളവര്‍ ചടങ്ങിലെത്തിയിരുന്നു. ഇതോടെ കളമശേരിയില്‍ അഞ്ച് കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന കോര്‍പറേറ്റ് ഓഫീസ് ഇടപ്പള്ളിയിലേക്ക് മാറ്റി. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, വെയര്‍ഹൗസ് മാനേജ്മെന്റ്, ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്നീ കോഴ്സുകളിലൂടെ യുവജനങ്ങള്‍ക്ക് മികച്ച തൊഴിലവസരമാണ് ഐ.എസ്.എസ്.ഡി ഒരുക്കുന്നതെന്ന് സി.ഇ.ഒ ,എം.വി.തോമസ് പറഞ്ഞു. 

ISSD's new office opened at edappally

MORE IN BUSINESS
SHOW MORE