മെഗാ മില്യൺസ് വിദേശ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫെസ്റ്റ് കോട്ടയത്ത്

സാന്‍റ മോണിക്കയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ മില്യൺസ് വിദേശ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫെസ്റ്റ് കോട്ടയം ആൻസ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്നു. കോട്ടയം എസ്. പി. കെ കാർത്തിക് എക്സ്പോ ഉദ്ഘാടനം ചെയ്തു. സാന്‍റ മോണിക്ക സിഎംഡി ഡെന്നി വട്ടക്കുന്നേൽ, ഡയറക്ടർ നൈസി ബിനു തുടങ്ങിയവർ പങ്കെടുത്തു.

30 രാജ്യങ്ങളിൽ നിന്നായി 150ൽ അധികം സർവകലാശാലകളുടെ പ്രതിനിധികളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. വിദേശ വിദ്യാഭ്യാസം സംബന്ധിച്ച  എല്ലാ സേവനങ്ങളും സംശയനിവാരണത്തിനുള്ള അവസരവും പ്രദർശനത്തിൽ ഉണ്ടാകും. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. 

Santa monica mega millions international scholarship fest.