ഉല്‍പാദനരംഗത്തെ മികവിന് എളനാട് മില്‍ക് പ്രൈവറ്റ് ലിമിറ്റഡിന് പുരസ്കാരം

ഉല്‍പാദനരംഗത്ത്, ജില്ല അടിസ്ഥാനത്തില്‍  മികവിനുള്ള പുരസ്കാരം എളനാട് മില്‍ക് പ്രൈവറ്റ് ലിമിറ്റഡിന്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്കാരം എളനാട് മാനേജിങ്ങ് ഡയറക്ടര്‍ കെ.എം.സജീഷ്കുമാര്‍ വ്യവസായ മന്ത്രി പി.രാജീവില്‍ നിന്ന് ഏറ്റുവാങ്ങി. തൃശൂര്‍ ജില്ലയിലെ നൂറില്‍പ്പരം വ്യവസായ യൂണിറ്റുകളില്‍ നിന്നാണ് എളനാടിനെ വിദഗ്ധ സമിതി തിരഞ്ഞെടുത്തത്. 2018ല്‍ സ്ഥാപിതമായ എളനാട് മില്‍ക്, അറുപതിലധികം പാല്‍ ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.  

Awarded to elanad milk private limited for excellence in production