റോസ് ബിരിയാണിക്ക് പുതിയ അംബാസഡറായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

റോസ് ബിരിയാണി റൈസിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. യുവജനങ്ങള്‍ക്കിടയില്‍ ബ്രാന്‍ഡിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുല്‍ഖറിനെ അംബാസിഡറാക്കിയതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ദുല്‍ഖര്‍ അഭിനയിച്ച പുതിയ പരസ്യചിത്രവും  ഉടന്‍ പുറത്തിറങ്ങും. റോസ് ബിരിയാണി എല്ലാ വീടുകളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ റീട്ടെയില്‍ പായ്ക്കറ്റുകളും റീപാക്കിങ് പൂര്‍ത്തിയാക്കി ഉടന്‍ വിപണിയിലെത്തും. ഒരു കിലോയുടെയും അഞ്ച് കിലോയുടെയും പായ്ക്കറ്റുകളാണ് ഇറക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ബിരിയാണി ചലഞ്ചെന്ന പേരില്‍ ഭക്ഷണം വിതരണം ചെയ്യാനും തീരുമാനിച്ചതായി കമ്പനി ചെയര്‍മാന്‍ ശെയ്ഖ് റബിയുള്‍ ഹഖ് പറഞ്ഞു. 

Actor Dulquer Salmaan is the new ambassador of Rose Biryani