പഠിച്ചിറങ്ങിയ ഉടന്‍ ജോലിയോ ലക്ഷ്യം; തൊഴിലധിഷ്ഠിത കോഴ്സുകളുമായി വിദ്യാഭാരതി

പഠിച്ചിറങ്ങിയ ഉടന്‍ ജോലിയാണോ നിങ്ങളുടെ സ്വപ്നം? നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ഠിത കോഴ്സുകള്‍ തിരഞ്ഞെടുക്കാം. പ്ലസ് ടു പാസായവർക്ക് തൊഴിലിഷ്ഠിത കോഴ്സുകളും പാഠ്യപദ്ധതിയും അവതരിപ്പിച്ച് മുന്നേറുകയാണ് കൊച്ചിയിലെ വിദ്യാഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട്. വിദ്യാഭാരതിയില്‍ ഇന്ന് അക്കൗണ്ടിങ് & ഫിനാൻസ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ സയൻസസ്, ബി.കോം എന്നിങ്ങനെ ഏത് കോഴ്സും തിരഞ്ഞെടുക്കാം. ഓരോ കോഴ്സുകള്‍ക്കും പ്ലേസ്മെന്‍റും ഇന്‍റേണ്‍ഷിപ്പും വിബി ഉറപ്പാക്കുന്നു. കോഴ്സുകള്‍ക്ക് അനുബന്ധ സെമിനാറുകൾക്കും, ഗ്രൂപ്പ് ചർച്ചകൾക്കും പുറമെ വ്യവസായ വിദഗ്ധരുമായി സംവദിക്കാനും അവസരം ഒരുക്കുന്നു. കംപ്യൂട്ടര്‍ ലാബും, ലൈബ്രറിയും കൂടാതെ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യവും വിബി ലഭ്യമാക്കുന്നുണ്ട്. 

രാജ്യത്തെ ആദ്യത്തെ ACCA ഇൻസ്റ്റിറ്റ്യൂട്ടാണ് വിബി. ഇന്ത്യയിലും വിദേശത്തുമുള്ള എംഎന്‍സികളില്‍ ജോലി ചെയ്യുന്ന 500-ലധികം ACCA അഫിലിയേറ്റുകൾ വിദ്യാഭാരതിയില്‍ പഠിച്ചിറങ്ങിയവരാണ്. എസിസിഎ + ബികോം കോഴ്‍സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എംഎന്‍സികളില്‍ ജോലിയും ഉറപ്പാക്കുന്നു. 

ലോജിസ്റ്റിക്സ് രംഗത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് 2007 മുതല്‍ വിബി അവസരമൊരുക്കുന്നുണ്ട്. ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ്ബായ ഫാൽക്കൺ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ പിന്തുണയുള്ള ഫസ്റ്റ് ലോജിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് വിബി. FIATA, FICS, STED, UGC അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ഡിപ്ലോമ, പിജി ഡിപ്ലോമ, ബിബിഎ, ബിവോക് തുടങ്ങിയ കോഴ്സുകളുണ്ട്. അര്‍ഹരായ വിദ്യാർത്ഥികൾക്ക് ഫാൽക്കൺ ലിമിറ്റഡിന്റെ മുഴുവന്‍ ഫീസ് ഇളവോടുകൂടിയ സ്കോളർഷിപ്പ് പ്രോഗ്രാമും ഉണ്ട്.  മാത്രമല്ല, ഫാൽക്കൺ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് കമ്പനിയില്‍ ജോലിയും നേടാം. 

   

ഏവിയേഷനില്‍, IATA Diploma in എയർപോർട്ട് ഓപ്പറേഷൻ, കാർഗോ, കൂടാതെ  BBA & B.Voc എന്നിവയാണ് പ്രധാന കോഴ്സുകള്‍. പാരാമെഡിക്കല്‍ കോഴ്സുകളിലും വിദ്യാഭാരതി ഇതിനകം പ്രാഗല്‍ഭ്യം തെളിയിച്ചുകഴിഞ്ഞു. കോഴ്സിന് ശേഷം  പരിശീലനത്തിനും ഇന്റേൺഷിപ്പിനുമായി പ്രമുഖ ക്ലിനിക്കൽ ലബോറട്ടറികളിലും, ആശുപത്രികളിലും അവസരമൊരുക്കും.

ഹോട്ടല്‍ മാനേജ്മെന്റില്‍ ബി.വോക്, ഡിപ്ലോമ പ്രോഗ്രാമുകളും വിബി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. കോഴ്സ് കാലയളവില്‍ തന്നെ പ്രശസ്ത സ്റ്റാര്‍ ഹോട്ടലുകളില്‍ പരിശീലനം ലഭിക്കുന്നു. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്ത ഹോട്ടലുകളില്‍ ജോലി സാധ്യത ഉറപ്പാക്കുന്നു.

Vidya Bharathi job oriented courses