വിദേശ സര്‍വകലാശാല; ഇടതുനയം കാറ്റില്‍പ്പറത്തി പിണറായി സര്‍ക്കാര്‍; അമ്പരപ്പ്

വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച വി.എസ്.സര്‍ക്കാരിന്‍റെ അഭിപ്രായമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ കാറ്റില്‍ പറത്തിയിരിക്കുന്നത്.  വിദേശ സര്‍വകലാശാലകള്‍ കടന്നു വരുന്നതിനെ  ശക്തമായി എതിര്‍ക്കുമെന്നുമായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി 2010 ല്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഏകജാലക ക്ലിയറന്‍സ് ഉള്‍പ്പെടെ  വാഗ്ദാനം ചെയാതാണ് ഇപ്പോള്‍ ഇടത് സര്‍ക്കാര്‍ നയത്തില്‍ മലക്കം മറിച്ചില്‍ നടത്തിയിരിക്കുന്നത്. 

എല്ലാ ഇളവും വാരിക്കോരി നല്‍കി വിദേശ സര്‍വകലാശാലകളെ ക്ഷണിക്കുന്ന ഇടത് സര്‍ക്കാര്‍ മുന്‍ നിലപാടുകള്‍ മറന്നമട്ടാണ്. 2010 ല്‍ സി.രവീന്ദ്രനാഥിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞത് വിദേശ സര്‍വകലാശാലകളെ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കം വിപണി അധിഷ്ഠിത വികസനകാഴ്ചപ്പാടാണെന്നും അത് വിദ്യാഭ്യാസത്തെ വില്‍പ്പനച്ചരക്കാക്കും എന്നുമാണ്. അതിനാല്‍ വിദേശ സര്‍വകലാശാലകളെ ക്ഷണിക്കുന്ന യുപിഎ സര്‍ക്കാരിന്‍റെ നയത്തെ സംസ്ഥാനം ശക്തമായി എതിര്‍ക്കും.

വിദേശ സര്‍വകലാശാലകള്‍വന്നാല്‍ ഇന്ത്യയില്‍ നിന്ന് വിദേശ പഠനത്തിന് പോകുന്നവരുടെ എണ്ണം കുറയും എന്ന വാദത്തോട് യോജിപ്പില്ലെന്നും അന്ന് എം.എ ബേബി പറഞ്ഞു. എന്നാല്‍ ഇന്ന് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍പറയുന്നത് തികച്ചും മറ്റൊന്നാണ്. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെ സിപിഎം പോളിറ്റ് ബ്യൂറോയും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ അതും അവഗണിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നയം മാറ്റം. 

Major policy change in left govt policy by allowing foreign universities to open branches 

Enter AMP Embedded Script