വിദ്യാലയത്തിന്‍റെ പേരിനൊപ്പം പിഎം ശ്രീ എന്ന് ചേര്‍ക്കില്ലെന്ന് കേരളം; കേന്ദ്രം സമഗ്ര ശിക്ഷാ ഫണ്ട് നല്‍കിയേക്കില്ല

പിഎം ശ്രീ പദ്ധതിക്ക് ധാരണപത്രം ഒപ്പിടാത്ത കേരളത്തിന്  സമഗ്ര ശിക്ഷാ ഫണ്ട് കേന്ദ്രം നൽകിയേക്കില്ല. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾ രാഷ്ട്രീയം കളിക്കുന്നു എന്നാണ് കേന്ദ്ര നിലപാട്. ഒരു വർഷം പദ്ധതിയുടെ ഭാഗമായി  328.83 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക. കേന്ദ്രനിലപാട് പുതിയ പോരിലേക്കാണ് ചെന്നെത്തിക്കുന്നത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളിൽ സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസനയത്തിന്  അനുസൃതവുമായ പഠനരീതി  നടപ്പാക്കുന്നതാണ് പി എം ശ്രീ പദ്ധതി. സമഗ്രശിക്ഷ, കേന്ദ്രീയവിദ്യാലയ സംഘടന്‍, നവോദയ വിദ്യാലയസമിതി എന്നിവയിലൂടെ പദ്ധതി നടപ്പാക്കും. ശേഷം വിദ്യാലയത്തിന്‍റെ  പേരിനൊപ്പം PM ശ്രീ എന്ന് ചേർക്കും. ഇതിന് കേരളം തയ്യാറായിട്ടില്ല. പിഎം ശ്രീ വിദ്യാലങ്ങൾക്കായി ധാരണാപത്രം ഒപ്പിടാൻ പല തവണ വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിട്ടും വഴങ്ങാതെ രാഷ്ട്രീയ കളിക്കുകയാണെന്നാണ്  കേന്ദ്രത്തിന്‍റെ  നിലപാട്. 2023-24 സാമ്പത്തിക വർഷം

സമഗ്ര ശിക്ഷ കേന്ദ്ര ഫണ്ടായി കേരളത്തിന് ലഭിക്കേണ്ടത്  328.83 കോടി രൂപയാണ്.

 ഇതിൽ 167.94 കോടിയാണ് ഇനി  ലഭിക്കാനുള്ളത്. ഇത് തടയാനാണ് കേന്ദ്ര നീക്കം. പ്രതിപക്ഷം  ഭരണത്തിലുള്ള  ബംഗാൾ, തമിഴ്‌നാട് എന്നീ  സംസ്ഥാനങ്ങളും ഡൽഹിയും ഒഡീഷയും കേന്ദ്രത്തിന് വഴങ്ങിയിട്ടില്ല. പഞ്ചാബാകട്ടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച  ശേഷം PM  ശ്രീ പദ്ധതി നടപ്പാക്കിയില്ല.സമഗ്ര ശിക്ഷ പദ്ധതിയിൽ 60 ശതമാനം കേന്ദ്ര വിഹിതവും  40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ, ജമ്മു-കശ്മീർ, ലഡാക്ക്, നോർത്ത് ഈസ്റ്റ്  എന്നിവിടള്ളിൽ മാത്രം 90 ശതമാനം കേന്ദ്ര സർക്കാരും 10 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. 

Enter AMP Embedded Script