റെഡ് ഡാര്‍ക്ക് മോഡല്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

നെക്സണ്‍, ഹാരിയര്‍, സഫാരി എന്നീ വാഹനങ്ങളുടെ റെഡ് ഡാര്‍ക്ക് മോഡല്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്.  ബിഎസ്–6 രണ്ടാംഘട്ടം വാഹനങ്ങളാണ് അവതരിപ്പിച്ചത്.  പെട്രോൾ, ഡീസൽ, CNG എന്നിവയുടെ പവർട്രെയിൻ ഓപ്ഷനുകളിലും മെച്ചപ്പെട്ട സുരക്ഷാഫീച്ചറുകളോടെ പോർട്ട്‌ഫോളിയോ പുതുക്കിയാണ് വാഹനങ്ങള്‍ എത്തുന്നത്. എസ്.യു.വി.കളുടെ പുതിയ മോഡലുകളുടെ വരവ് കമ്പനി കൊച്ചിയില്‍ പ്രഖ്യാപിച്ചു.  വാഹനങ്ങളുടെ അടിസ്ഥാന വാറന്റി മൂന്ന് വർഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററായി വർദ്ധിപ്പിച്ചതായും ബ്രാന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് രവീന്ദ്ര ജയിന്‍ അറിയിച്ചു.