അമേരിക്കയിലെ ബാങ്കിങ് രംഗത്തുണ്ടായ പ്രതിസന്ധി ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് ശക്തികാന്ത ദാസ്

bank governor
SHARE

അമേരിക്കയിലെ ബാങ്കിങ് രംഗത്തുണ്ടായ പ്രതിസന്ധി ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബാങ്കിങ് രംഗത്തെ നിയന്ത്രണങ്ങളുടെയും മേല്‍നോട്ടത്തിന്റെയും അനിവാര്യതയാണ് അമേരിക്കന്‍ ബാങ്കിങ് രംഗത്തുണ്ടായ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചു. ബാങ്കിങ് മേഖലയിലെ ഇന്ത്യയുടെ അനുഭവജ്ഞാനം ജി 20 രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നത് മികച്ച ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സുസ്ഥിരത ലക്ഷ്യമിട്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും ശക്തികാന്ത ദാസ് കൊച്ചിയില്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി.ഹോര്‍മിസ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.

Reserve Bank Governor Shaktikanta Das said that the banking crisis in America is not a threat to India

MORE IN BUSINESS
SHOW MORE