യെസ് ഭാരത് വെഡിങ് കലക്ഷൻസ് പുതിയ ഷോറൂം ബത്തേരിയിൽ; വിജയ് സേതുപതി ഉദ്ഘാടനം ചെയ്തു

യെസ് ഭാരത് വെഡിങ് കലക്ഷൻസിന്റെ പുതിയ ഷോറൂം വയനാട് ബത്തേരിയിൽ നടൻ വിജയ് സേതുപതി ഉദ്ഘാടനം ചെയ്തു. വൻ ജനസഞ്ചയത്തെ സാക്ഷി നിർത്തിയായിരുന്നു ഉദ്ഘാടനം. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമാണ് ബത്തേരിയിൽ പ്രവർത്തനം തുടങ്ങിയത്. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ എം.എൽ.എ പൊൻ ജയശീലൻ, നഗരസഭാ അധ്യക്ഷൻ ടി.കെ.രമേഷ്, യെസ് ഭാരത് ഗ്രൂപ്പ് ചെയർമാൻ ഇ.അയൂബ് ഖാൻ, മാനേജിങ് ഡയറക്ടർമാരായ എച്ച്.ഷിബു, അൻഷാദ് അയൂബ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. കൽപറ്റ, കരുനാഗപ്പള്ളി, അടൂർ എന്നിവിടങ്ങളിലാണ് യെസ് ഭാരതിന്റെ മറ്റ് ഷോറൂമുകൾ,