
ആദായ നികുതി ഒരു രാജ്യത്തിന്‍റെ പ്രധാന വരുമാനമാണന്നിരിക്കെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന് അതില്‍ നിന്നും പൂര്‍ണമായ ഇളവുണ്ട്. സിക്കിമിനാണ് ഇത്തരത്തില്‍ പ്രത്യേകതയുള്ളത്. ആദായ നികുതിയില്‍ നിന്ന് മാത്രമല്ല പാന്‍ കാര്‍ഡും സിക്കിമിലെ ആളുകള്‍ക്ക് ആവശ്യമില്ല. 1961 ലെ ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 10 (26AAA) പ്രകാരമാണിത്. സംസ്ഥാനത്തുള്ള യഥാർത്ഥ നിവാസികളെയാണ് ആദായ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 37(f) പ്രകാരം സിക്കിമിന് സ്പെഷ്യൽ സ്റ്റാറ്റസുമുണ്ട്. സിക്കിമിന്‍റെ രാജഭരണകാലത്തെ പല നിയമങ്ങളും ഇപ്പോഴും ആ സംസ്ഥാനത്ത് നിലവിലുണ്ട്. സിക്കിമിന്‍റെ മാത്രമായ നികുതി സംവിധാനങ്ങള്‍ നിലവില്‍ വന്നത് 1948ലാണങ്കിലും 1975 മുതലാണ് പിന്തുടര്‍ന്ന് വരുന്നത്. ഇന്ത്യൻ ഓഹരിവിപണിയിലും, മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്താന്‍ അവിടെയുള്ളവര്‍ക്ക് പാൻ കാർഡ് ആവശ്യമില്ലെന്ന നിയമം സെബിയും നടപ്പാക്കി. 1975 ഏപ്രിൽ 26ന് മുമ്പ് സിക്കിമിൽ പ്രൈമറി റെസിഡൻസുള്ള എല്ലാ ഇന്ത്യക്കാരും ഇതില്‍ ഉൾപ്പെടുന്നു