modi-gst

കുറഞ്ഞ ചെലവിൽ ഇനി ജ്യൂസ് കുടിക്കാമെന്ന് ബിജെപി കേരള ഘടകത്തിന്‍റെ എഫ്ബി പേജില്‍ പോസ്റ്റ്. നന്ദി മോദി എന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പില്‍ സാധാരണക്കാരന്റെ ആരോഗ്യത്തിന് കരുതൽ നൽകി ജ്യൂസുകളുടെ നികുതി 12% ൽ നിന്ന് 5% ആക്കി കുറച്ച മോദി സർക്കാരിന് നന്ദിയെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.  നേരത്തെ മോഹൻലാലിന്‍റെ ഫാല്‍ക്കെ പുരസ്കാരത്തിന് മോദിക്ക് ക്രെഡിറ്റ് നൽകി ബിജെപി കേരളം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു.

‘ഞങ്ങളെ ട്രോളാൻ വേറെ ആരെയും ആവശ്യമില്ല, നിങ്ങൾ കൊണ്ടുവന്ന ജിഎസ്ടി നിങ്ങൾ തന്നെ കുറച്ചിട്ട് വീമ്പു പറഞ്ഞു ജ്യൂസ് കുടിപ്പിക്കാൻ നടക്കുന്നു ബല്ലാത്ത ജാതി , 10 കൊല്ലം ജ്യൂസ് കുടിക്കാത്തവർക്ക് ഇനി കുടിക്കാം’. കുറിപ്പിന് വരുന്ന എന്നിങ്ങനെ പോകുന്നു കമന്‍റ് പൂരം

ENGLISH SUMMARY:

Juice tax reduction has been lauded in a Facebook post by BJP Kerala, crediting the Modi government for reducing the GST on juices from 12% to 5%. This move aims to make juices more affordable for the common man.