AI Generated Image
ആദായനികുതി റിട്ടേണ്‍ ഇന്ന് കൂടി സമര്‍പ്പിക്കാം. സമയപരിധി ഒരുദിവസത്തേക്ക് കൂടി നീട്ടി. ഇതുവരെ റിട്ടേണ്‍ സമര്‍പ്പിച്ചത് 7.3 കോടി പേരാണ്. ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടുന്ന അവസാന തീയതി ജൂലൈ 31ൽ നിന്ന് സെപ്റ്റംബർ 15 വരെ നീട്ടിയിരുന്നു. ഇതിനുപുറമേയാണ് ഒരു ദിവസംകൂടി തീയതി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിപ്പ് നൽകിയത്.
ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇ–ഫൈലിംഗ് പോർട്ടലിൽ സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പരാതികൾ ഉയർന്നതിനു പിന്നാലെയാണ് അവസാന തീയതി നീട്ടിയത്.