4 മാസം; പതഞ്ജലി 25 ലക്ഷം കൊറോണിൽ കിറ്റ് വിറ്റു; 250 കോടി വരുമാനം: റിപ്പോർട്ട്

കോവിഡ് പ്രതിസന്ധിയുടെ നാലുമാസം കൊണ്ട് 25 ലക്ഷം പതഞ്ജലി ആയുർവേദ സ്വാസരി കൊറോണിൽ കിറ്റ് വിറ്റുപോയി. ഇതിലൂടെ 250 കോടിയുടെ വരുമാനം പതഞ്ജലി നേടിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മരുന്ന് പുറത്തിറക്കി നാലുമാസം െകാണ്ടാണ് ഇത്രയധികം വിൽപ്പന നടന്നത് എന്നതും ശ്രദ്ധേയം. ഓൺലൈൻ വഴിയും അല്ലാതെയുമായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി 25 ലക്ഷം കിറ്റുകളാണ് വിറ്റുപോയത്. കമ്പനിയുടെ ഔദ്യാഗിക കണക്കുകള്‍ അനുസസരിച്ചാണ് ഈ വിവരമെന്നും റിപ്പോര്‍ട്ട്.

ജൂൺ 23നാണ് കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി കൂട്ടുമെന്ന അവകാശവാദത്തോടെ പതഞ്ജലി മരുന്ന് പുറത്തിറക്കുന്നത്. ഏഴു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കും എന്നായിരുന്നു തുടക്കത്തിലെ അവകാശവാദം. എന്നാൽ ഇത് വിവാദമായതോടെ പ്രതിരോധ ശേഷി കൂട്ടുമെന്ന പരസ്യത്തോടയാണ് കൊറോണിൽ കിറ്റ്  വിപണിയിലെത്തിയത്.