വിവാദങ്ങളില്‍ യുടേണ്‍; യുപിഎ കാലത്തെ സമരവീരന്‍; ബാബ രാംദേവ്

എനിക്ക് വാക്സീൻ കുത്തിവച്ച് പ്രതിരോധ ശേഷി കൈവരിക്കേണ്ട ആവശ്യമില്ല. കാരണം യോഗയുടെയും ആയുർവേദയുടെയും ഇരട്ട ഗുണഫലം അനുഭവിക്കുന്നയാളാണ് ഞാൻ. അലോപ്പതി 100 ശതമാനം ഫലപ്രദമല്ലെന്നാണ് കോവിഡ് മൂലമുള്ള ഈ മരണങ്ങള്‍ തെളിയിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് യോഗാ ഗുരു ബാബാ രാംദേവ് പറഞ്ഞ കാര്യങ്ങളാണ്. തൊട്ടുപിന്നാലെ വൻവിവാദം. ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടിസ് അയക്കേണ്ടി വന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഐഎംഎയെ തിരികെ വെല്ലുവിളിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയതോടെ യോഗാഗുരു യുടേണടിച്ചു. വിവാദങ്ങളും വ്യവസായങ്ങളും കാവിയും യോഗയും ആയൂർവേദയും ആരോഗ്യവും എല്ലാം ചേർന്ന് നിറയുന്ന രൂപമാണ് ഇന്ന് ബാബ രാംദേവ്. ആ ജീവിതകഥ വിഡിയോ കാണാം.