'നിങ്ങളുടെ പിതാവിന് പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല'; അറസ്റ്റ് ക്യാമ്പയിന് മറുപടി

യോഗാ ഗുരു ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തുടങ്ങിയിരിക്കുകയാണ്. #ArrestRamdev ഹാഷ്ടാഗ് സോഷ്യൽമീഡിയയിൽ ട്രെൻ‍ഡിങ്ങായിരിക്കുകയാണ്. ഇപ്പോൾ ഇതിനെല്ലാം മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് രാംദേവ്. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നാണ് ഗുരു പറയുന്നത്.

ഐഎംഎ ബാബാ രാംദേവിനെതിരെ ഇന്നലെ രംഗത്തെത്തിയിരുന്നു. അലോപ്പതി വിവേകശൂന്യമായ ശാസ്ത്രമാണെന്നും ഡ്ര​ഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇതിനെതിരെയാണ് ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചത്. മാത്രമല്ല മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.