സാനിറ്റൈസര്‍ കൈ കൊണ്ട് തൊടാതെ കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാം: ഡിജിക്ലീന്‍

കോവിഡ് കാലത്ത് സാനിറ്റൈസര്‍ കൈകൊണ്ട് തൊടാതെ കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണം വിപണിയില്‍. ഡിജിക്ലീന്‍ എന്ന ഉല്‍പന്നം കൊരട്ടി ഡിജി ടെക് ആണ് അവതരിപ്പിക്കുന്നത്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും സാനിറ്റൈസര്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാകുമ്പോഴാണ് കോവിഡ് പ്രതിരോധത്തിനായി ഊ നൂതന രീതി. 

എല്ലാവരും കുപ്പിയില്‍ സ്പര്‍ശിക്കുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കാനാണിത്. ഷോപ്പുകള്‍, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍‌ ഏറെ ഉപയോഗപ്രദമാകുന്നതാണ് ഉല്‍പന്നമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. പൗഡര്‍ കോട്ടിങ് ചെയ്ത എംഎസില്‍ നിര്‍മിച്ചതാണ് ഉല്‍പന്നമെന്നും അതിനാല്‍ തന്നെ ബലമുറ്റതും ഈടുറ്റതുമാണെന്നും അവര്‍ പറഞ്ഞു.