വാഹനങ്ങൾക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാൻ സാധ്യത; ശുപാർശയുമായി ഐആർഡിഎ

കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമുളള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കാന്‍ സാധ്യത. ഏപ്രില്‍ ഒന്ന് മുതല്‍ പ്രീമിയം കൂട്ടണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്‍റ് അതോറ്റി ശുപാര്‍ശ ചെയ്തു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പ്രീ.

ആയിരം സിസിക്ക് താഴെയുളള കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 2072 രൂപയില്‍ നിന്നും 2182 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് IRDA ശുപാര്‍ശ ചെയ്തു. കൂടാതെ ആയിരം സിസിക്കും 1500 സിസിക്കും ഇടയിലുളള കാറുകളുടെ പ്രീമിയം  3,221 രൂപയില്‍ നിന്നും 3,383 രൂപയാക്കണമെന്നും നിര്‍ദേശമുണ്ട്.അതേ സമയം 1500 സിസിക്ക് മുകളിലുളള കാറുകളുടെ  തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മാറ്റമൊന്നും ശുപാര്‍ശി ചെയ്തിട്ടില്ല. 7,890 രൂപയാണ് ഈ വിഭാഗത്തിലുളള കാറുകളുടെ പ്രീമിയം.75 സിസിക്ക് താഴെയുളള ഇരു ചക്ര വാഹനങ്ങളുടെ പ്രീമിയം 482 രൂപയില്‍ നിന്നും 506 രൂപയാക്കണം .

75 സിസിക്കും 150 സിസിക്കും ഇടയിലുളള ഇരുചക്ര വാഹനങ്ങളുടെ പ്രീമിയം 752 രൂപയില്‍ നിന്നും 769 രൂപയാക്കണം. 150 സിസിക്കും 350 സിസിക്കും ഇടയിലുളളവയുടെ പ്രമീയം 1,193 രൂപയില്‍ നിന്നും 1,301 രൂപയാക്കണമെന്നും ഐആര്‍ഡിഎയുടെ നിര്‍ദേശത്തിലുണ്ട്.അതേ സമയം ഇലക്ട്രിക്ക് കാറുകള്‍, ഇലക്ട്രിക് ബൈക്കുകള്‍ എന്നിവയുടെ പ്രീമിയത്തില്‍ 15 ശതമാനം ഡിസ്കൗണ്ട് നല്‍കണമെന്നും ഐആര്‍ഡിഎയുടെ ശുപാര്‍ശയിലുണ്ട്.