ഇറാന്‍-യുഎസ് സംഘര്‍ഷം: ക്രൂഡ് ഒായിൽ വിലയിൽ വര്‍ധന; സ്വര്‍ണവില റെക്കോർഡിൽ

ഇറാന്‍ - യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില വര്‍ധിച്ചു. ബ്രെന്‍റ്ക്രൂഡ് വില ബാരലിന് 70 ഡോളര്‍ കടന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ‍ഡിമാന്റ് ഉയര്‍ന്നതോടെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലെത്തി.

ഇറാന്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ക്രൂഡ് വില ബാരലിന് 70 ഡോളര്‍ കടന്നു. കഴിഞ്ഞ ദിവസം 68 ഡോളറിലേക്ക് വില താഴ്ന്നിരുന്നു. സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണെഹ്കില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുളള എണ്ണ വ്യാപാരം പ്രതിസന്ധിയിലാകുമെന്ന ആശങ്കയാണ് വില ഉയരാനുളള കാരണം. സൗദി കഴി​ഞ്ഞാല്‍ ഇറാഖാണ് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യം. ഇറാഖ് കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ എണ്ണ ഉല്‍പാദനത്തെ ബാധിക്കും. യുദ്ധഭീതിയെ തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1600 ഡോളര്‍ കടന്നു. ഇതോടെ  ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില റെക്കോര്‍ഡിലെത്തി. പവന് 520 രൂപ വര്‍ധിച്ച് 30,400 രൂപയാണ് ഇന്നത്തെ വില,ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 3,800 രൂപയായി. യുഎസ് - ഏഷ്യന്‍ ഓഹരി വിപണികളിലെ ഇടിവിനും ഇറാന്‍ - യുഎസ് സംഘര്‍ഷം കാരണമായി. 

സംഘടനാപ്രവര്‍ത്തനം നടത്താന്‍ എസ് എഫ് ഐ നേതാവിന്  കേരള സര്‍വകലാശാലയുടെ നിയമവിരുദ്ധ സഹായം . സര്‍വകലാശാല യൂണിയന്‍ മുന്‍ വൈസ് ചെയര്‍മാനും കാര്യവട്ടം ക്യാമ്പസ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായ ജോണ്‍ വില്യംസിനാണ്  മാനദണ്ഡങ്ങള്‍ മറികടന്നാണ് പി.എച്ച്.ഡിക്കുള്ള കോളജ് മാറ്റി നല്‍കിയത്.