സംരംഭകർക്കായി മലയാള മനോരമയുടെ മെഷിനറി എക്സ്പോ; ചെറിയ നിരക്കില്‍ സ്വന്തമാക്ക‌ാം

സംരംഭകരെ ലക്ഷ്യമിട്ട് വൈവിധ്യങ്ങളുമായി മലയാള മനോരമയുടെ മെഷിനറി എക്സ്പോ. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള യന്ത്രങ്ങളുടെ വിശാലമായ പ്രദര്‍ശനമാണ് കോഴിക്കോട് തുടങ്ങിയത്. മെഷിനുകളുടെ പ്രവര്‍ത്തനം നേരിട്ട് കണ്ട് മനസിലാക്കുന്നതിനും ചെറിയ നിരക്കില്‍ സ്വന്തമാക്കുന്നതിനും അവസരമുണ്ട്. 

ഏത് തരം വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്കെത്തിയാല്‍ ഏറെ അറിയാം. പുതുമയെക്കുറിച്ച് മനസിലാക്കാം. പരിശീലിക്കാം. ഇഷ്ടമുള്ളത് കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാം. മുപ്പത്തി അഞ്ച് ലക്ഷത്തിലധികം വിലയുള്ള ലേസര്‍ കട്ടിങ് യന്ത്രമാണ് കൂട്ടത്തില്‍ മുന്‍നിരക്കാരന്‍. 

മണിക്കൂറില്‍ അഞ്ഞൂറിലധികം ജിലേബിയുണ്ടാക്കുന്ന മെഷിന്‍, മുതല്‍മുടക്കും സ്ഥലലഭ്യതയും അനുസരിച്ച് ബേക്കറി യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള സൗകര്യം നേരിട്ടറിയാം. 

ചെറുകിട സംരംഭകര്‍ക്കും കുടുംബശ്രീ ഉള്‍പ്പെടെയുള്ള യൂണിറ്റുകള്‍ക്കും പ്രയോജനം ചെയ്യുന്ന പായ്ക്കിങ്ങ് യന്ത്രങ്ങള്‍. ശുചിത്വം ഉറപ്പാക്കുന്ന യന്ത്രവല്‍കൃത രീതിയിലൂടെ. 

വിവിധ സെമിനാറുകള്‍, പുതിയ സംരംഭം തുടങ്ങുന്നതിനായി വായ്പാ സൗകര്യം, വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ മേളയുടെ ഭാഗമാണ്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.