കോര്‍പ്പറേറ്റ് നികുതിഇളവ് ; ഓഹരി വിപണിയില്‍ വന്‍ മുന്നറ്റം

കോര്‍പ്പറേറ്റ് നികുതി കുറച്ചതടക്കമുളള തീരുമാനങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ മുന്നറ്റം. സെ‍ൻസെക്സ് 1921 പോയിന്റ് ഉയര്‍ന്ന് 38014 ലും നിഫ്റ്റി 569 പോയിന്റ് നേട്ടത്തില്‍ 11274 ലും വ്യാപാരം അവസാനിപ്പിച്ചു. രൂപയുടെ മൂല്യത്തിലും വര്‍ധനയുണ്ടായി.   

ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന കോര്‍പ്പരേറ്റ് നികുതിയിലെ ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചതോടെ അടുത്തൊന്നും കാണാത്ത വന്‍ മുന്നേറ്റമാണ് വിപണികളില്‍ ഉണ്ടായത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ  മുന്നേറ്റമാണ് ഓഹരി വിപണിയില്‍ ഇന്നുണ്ടായത്. വ്യാപാരത്തിനിടെ സെന്‍സെക്സ് 2000ത്തോളം പോയിന്‍റ് ഉയര്‍ന്നു. ഏതാനും മിനിറ്റുകള്‍ക്കുളളില്‍ നിക്ഷേപകരുടെ ലാഭം 5 ലക്ഷം കോടി രൂപ കവിഞ്ഞു. രൂപയുടെ മൂല്യത്തിലും നേട്ടമുണ്ടായി.

നികുതി 25 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു വിപണികള്‍ പ്രതീക്ഷിച്ചിരിുന്നത്. എന്നാല്‍ ഒറ്റയടിക്ക് 22 ശതമാനമായി കുറച്ചതോടെയാണ് വിപണികളില്‍ വന്‍ മുന്നേറ്റമുണ്ടായത് . ബാങ്കിംഗ്, എഫ്എംസിജി, വാഹനം , ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍  എന്നീ മേഖലയിലെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത്.