ആറു ക്യാമറകൾ, ഒരേ സമയം മൂന്നു ആപ്പ് ഉപയോഗം; ഗാലക്സി ഫോള്‍ഡിന്റെ വിശേഷങ്ങൾ ഇതാ

പുതു പുത്തന്‍ സവിശേഷതകളുമായി  സാംസങ് ഗാലക്സി ഫോള്‍ഡ്  വിപണിയില്‍.  ഒരേ സമയം സ്ക്രീന്‍ മൂന്നായി വിഭജിച്ച് മൂന്നു ആപ്പുകളെ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാം എന്നതാണ് ഈ ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത. ഏപ്രില്‍ 26ന്  അമേരിക്കന്‍ വിപണിയിലും മെയ് 3ന് യൂറോപ്പ്യന്‍ വിപണയിലും സാംസങ് ഗാലക്സി ഫോള്‍ഡ് പുറത്തിറങ്ങും. ഏകദേശം 2000 ഡോളറാണ് ഇതിന്റെ വില.

യൂട്യൂബ് കാണുന്നതും വാട്സ്അപ്പില്‍ ചാറ്റ് ചെയ്യുന്നതും ഇന്റെര്‍നെറ്റ് ബ്രൗസ്  ചെയ്യു്നനതുമെല്ലാം ഇനി ഒരേ സമയത്ത്  നടത്താം. ലോക വിപണിയെ ഞെട്ടിച്ച് കൊണ്ട് സാംസങ് അതിന്റെ പുതു പുത്തന്‍ ഫോണ്‍ സാംസങ് ഗാലക്സി ഫോള്‍ഡ് ലോക വിപണിയില്‍ അവതരിപ്പിച്ചു. 4.6 ഇഞ്ചുള്ള HD+ഫ്രണ്ട് ഡിസ്പ്ലേയും തുറക്കുമ്പോള്‍ 7.3 ഇഞ്ച് വലിപ്പമുള്ള ടാബ് ലെറ്റായും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേതക. 

ആറു ക്യാമറകളാണ് ഈ ഫോണില്‍ ഉള്ളത്. അതില്‍ മൂന്നെണ്ണം പിന്നിലും ഒരെണ്ണം നടുവിലുമാണ്. ഫോട്ടോ എങ്ങനെ വേണോ അതിനനുസരിച്ച് ഫോട്ടോ എടുക്കാന്‍ സാധിക്കും. രണ്ട് ലക്ഷം തവണ തുറക്കുകയും അടയ്ക്കുകയും ചെയ്താലും ഹാങ് ആവുന്നതടക്കമുള്ള ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് സാംസങ് അവകാശപ്പെടുന്നു. 4380 എംഎച്ച് ബാറ്ററിക്കൊപ്പം ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്ങ് എന്നിവയും ഇതിലുണ്ട്. 4ജിയിലും 5ജിയിലും ഇവ ഉപയോഗിക്കാം.