സാമ്പത്തിക ആഘാതത്തിൽനിന്ന് തിരികെ കയറാൻ ഒറ്റമൂലി പ്രതീക്ഷിച്ച് കേന്ദ്രബജറ്റ്

നോട്ട്നിരോധനവും ജിഎസ്ടിയും സാമ്പത്തികമേഖലയിൽ ഏൽപിച്ച ആഘാതത്തിൽനിന്ന് തിരികെക്കയറാൻ ചില ഒറ്റമൂലികള്‍ കേന്ദ്രബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ബാങ്കിങ്മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയെന്നത്. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനും, ചെറുകിടവായ്പകൾ ഈടില്ലാതെ ഉദാരമാക്കുന്ന പ്രഖ്യാപനങ്ങളും ഇടംപിടിച്ചേക്കാം. 

മോദിസർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്ന രണ്ട് പ്രധാനവിഷയങ്ങളാണ് നോട്ട്നിരോധനവും ജിഎസ്ടിയും. സർക്കാർ തുറന്നുസമ്മതിക്കുന്നില്ലെങ്കിലും, സാമ്പത്തികമേഖലയിൽ അത് സൃഷ്ടിച്ച ആഘാതംചെറുതല്ല. തിരഞ്ഞെടുപ്പ് അടുക്കുന്നവേളയിലുള്ള ഈ ബജറ്റിൽ ബാങ്കിങ് മേഖലയെ കാര്യമായിപരിഗണിക്കാതെ മുന്നോട്ടുപോകാനാകില്ല. പ്രതീക്ഷിക്കുന്ന ചിലപ്രഖ്യാപനങ്ങൾ ഇതാണ്. കിട്ടാക്കടം തിരിച്ചുപിടിക്കാൻ ശക്തമായ ഇടപെടൽ- കിട്ടാക്കടം വർധിക്കുന്നത് തടയുക, ബാങ്കുകൾക്ക് മേലുളള സമ്മർദംകുറച്ച് വായ്പ അനുവദിക്കുന്നതിനെ പ്രോൽസാപ്പിക്കുക. ഈടില്ലാതെ ചെറുകിടവായ്പകൾ‌ അനുവദിക്കുന്നത് കൂടുതൽഉദാരമാക്കുക.

ബാങ്കുകളുടെ ലയനചർച്ചകൾ തുടരുമ്പോഴും അതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ വൈകാനാണ് സാധ്യത. 

പുതിയ തൊഴിൽസൃഷ്ടിക്കുന്നതിനും ഊന്നലുണ്ടാകും. അതായത്, കാർഷികമേഖയ്ക്കൊപ്പം, ബാങ്കിങ്മേഖലയേയും ഒരുപോലെ പരിഗണിക്കുന്നതാകും ഈ സർക്കാരിൻറെ അവസാനബജറ്റെന്നാണ് പൊതുവായപ്രതീക്ഷ.