പണ്ട് നഷ്ടത്തിന്റെ കഥ; ഇന്ന് 35 കോടി ലാഭം; പൊതുമേഖല വിജയഗാഥ

ഉല്‍പാദനം കൂട്ടി പുതിയ കുതിപ്പിനൊരുങ്ങുകയാണ് കൊച്ചിയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്. അറുപത് കോടി മുതല്‍മുടക്കി മൂന്ന് പുതിയ പ്ലാന്റുകള്‍ സ്ഥാപിച്ചാണ് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിടുന്നത്. 23 കൊല്ലത്തെ നഷ്ടക്കണക്കിനൊടുവില്‍ 35 കോടി ലാഭമുണ്ടാക്കിയ ടിസിസിഎല്‍ 84 ലക്ഷം രൂപ സര്‍ക്കാരിന് ലാഭവിഹിതം നല്‍കി

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റാണ് ടിസിസി പുതിയ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുന്നത്. അറുപത് കോടി മുതല്‍മുക്കി മൂന്ന് പുതിയ പ്ലാന്റുകളാണ് ടിസിസിയില്‍ സ്ഥാപിക്കുന്നത്. മൂന്ന് പ്ലാന്റുകളും പ്രവര്‍ത്തനമാരംഭിച്ചാല്‍ വരുമാനത്തില്‍ പത്തിരട്ടിവര്‍ധനവുണ്ടാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

പൊതുമേഖലയെന്നോ സ്വകാര്യ മേഖലയെന്നോ വ്യത്യാസമില്ലാതെ എല്ലാ വ്യവസാങ്ങളെയും പ്രോല്‍സാഹിപ്പിക്കുയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് പ്ലാന്റുകളഉടെ ശിലാസ്ഥാപനം നടത്തിയ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

തൊഴിലാളികളഉടെ വേതനവുമായി ബന്ധപ്പെട്ട പരാതികള്‍  യൂണിയനുകളഉമായി  ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുപത്തിമൂന്ന് വര്‍ഷത്തിന് ശേഷം കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് കമ്പനി ലാഭത്തിലായത്. 

35 കോടി ലാഭംനേടിയ കമ്പനി പുതിയ പ്രവര്‍ത്തനങ്ങവിലൂടെ വന്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പ്രളയദുരിതാശ്വാസത്തിനായി തൊഴിലാളികളില്‍ നിന്ന് പിരിച്ചെടുത്ത തുക ടിസിസി മാനേജിങ് ഡയറക്ടര്‍ കെ.ഹരികുമാര്‍മന്ത്രിക്ക് കൈമാറി.