ഉപയോഗശേഷം വിൽക്കുന്ന സാധനങ്ങൾ മനോരമ ക്ലാസിഫൈഡ്‌സിൽ സൗജന്യമായി പരസ്യം ചെയ്യാം

വീട്ടിൽ ഉപയോഗശേഷം വിൽക്കുവാൻ ഉദ്ദേശിക്കുന്ന  സാധനങ്ങൾ  മനോരമ ക്ലാസിഫൈഡ്‌സിലൂടെ സൗജന്യമായി പരസ്യം ചെയ്തു വിൽക്കുവാൻ സുവർണാവസരം. വിവിധ സേവനങ്ങളും വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളും വരെ ക്ലാസിഫൈഡ്സില്‍ ഉള്‍പ്പെടുത്താം. 

ടീവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഫർണിച്ചറുകൾ, അടുക്കള സാമഗ്രികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മിക്സര്‍ ഗ്രൈൻഡർ, പുസ്തകങ്ങൾ, പെയിന്റിംഗുകൾ തുടങ്ങിയ  വസ്തുക്കൾ വീട്ടില്‍ ഒരു വിപണിയിലൂടെ പരസ്യം ചെയ്യാം.  പ്രളയ കെടുതിയിൽ നിന്നും  പുതിയൊരു  മികച്ച  ജീവിതം കെട്ടിപ്പടുക്കുവാനായി വീട്ടിൽ നിന്നും  ചെയ്യുന്ന ചെറുകിട  സംരംഭങ്ങളും  സേവനങ്ങളും  വീട്ടിൽ ഒരു വിപണിയില്‍ ഉള്‍പ്പെടുത്താം. 

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, തേൻ, പാൽ ഉത്പന്നങ്ങൾ, കോഴി മുട്ട, മണ്ണ് ചട്ടി, ചൂല്‍, കുടിൽ വ്യവസായ വസ്‌തുക്കൾ, ഹാൻഡ് മെയ്ഡ് ഓർണമെന്റ്സ് തുടങ്ങിയ ഉത്പന്നങ്ങൾക്കു പുറമെ പ്ലംബിംഗ്, ഇലക്ട്രിക്കൽ, ക്ലീനിങ്, ഗ്യാസ് സ്റ്റൗവ് റിപ്പയർ, വീട് /കിണർ വൃത്തിയാക്കൽ, ബ്യൂട്ടീഷ്യൻ, ലൗണ്ടറി സർവീസ് തുടങ്ങിയ സേവനങ്ങളുടെ പരസ്യങ്ങളും നൽകാവുന്നതാണ്. 12  വാക്കുവരെയുള്ള ക്ലാസ്സിഫൈഡ് പരസ്യങ്ങളാണ് സൗജന്യമായി നൽകുന്നത്. വായനക്കാർക്കു പരസ്യങ്ങൾ  എല്ലാ മനോരമ യൂണിറ്റുകളിലും  നേരിട്ട് നൽകാവുന്നതാണ്  . ഈ ഒരു ഓഫർ സെപ്റ്റംബർ  9  നു പ്രസിദ്ധികരിയ്ക്കുന്ന പരസ്യങ്ങൾക്കു മാത്രമേ ഉണ്ടാവുകയുള്ളു.  അതിനു ശേഷം എല്ലാ വെള്ളിയാഴ്ചകളിലും  പ്രസിദ്ധികരിയ്ക്കുന്ന "വീട്ടിൽ ഒരു വിപണി"  പരസ്യങ്ങൾക്കു ആകർഷകമായ നിരക്കുകൾ നൽകുന്നതാണ്.