പതിനഞ്ചുകൊല്ലത്തിനുള്ളില്‍ 100 വിമാനത്താവളങ്ങള്‍ തുടങ്ങും; സുരേഷ് പ്രഭു

രാജ്യത്ത് അടുത്ത പതിനഞ്ചുകൊല്ലത്തിനുള്ളില്‍ 100 വിമാനത്താവളങ്ങള്‍ തുടങ്ങുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു. 4 ലക്ഷം കോടി രൂപ മുതല്‍മുടക്കിലാണ് ഇവ പണിയുന്നത്. പൊതു–സ്വകാര്യ  പങ്കാളിത്തത്തോടെയാകും യാഥാര്‍ഥ്യമാക്കുക. 

വ്യോമയാന ഗതാഗതത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത് ഇന്ത്യയാണ്. കഴിഞ്ഞ 50 മാസങ്ങളായി ഇരട്ടയക്ക വളര്‍ച്ചയാണ് രാജ്യം കൈവരിക്കുന്നത്. വിമാന ചരക്ക് നയം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.