ഓൺലൈനിൽ ചാകര; വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ടും ആമസോണും

രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ മികച്ച ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ഇ–കൊമേഴ്സ് സൈറ്റുകൾ. ആമസോൺ ഫ്രീഡം സെയിൽ എന്നും, ഫ്ലിപ്കാർട്ട് ബിഗ് ഫ്രീഡം സെയിൽ എന്ന പേരിലുമാണ് വിൽപന.

ഓഗസ്റ്റ് 9ന് പുലർച്ചെ 2 മണിക്ക് തുടങ്ങുന്ന നാലുദിവസത്തെ ആമസോൺ ഫ്രീഡം സെയിലിൽ നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വിൽപനയ്ക്കുണ്ട്. വിവിധ കമ്പനികളുടെ സ്മാർട്ട് ഫോണുകൾ വൻ ഓഫറിന് ലഭിക്കും. സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. ഇതോടൊപ്പം ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകൾ, മറ്റു ക്യാഷ്ബാക്കുകൾ എന്നീ ഇളവുകളും ആനുകൂല്യങ്ങളും ചേർത്ത് വിവിധ ഫോണുകൾ പകുതി വിലയ്ക്ക് ലഭിക്കുമെന്ന് ചുരുക്കം. ഫ്രീഡം സെയിലിൽ ബ്ലാക്ക്ബെറി കീ2, ഓണർ പ്ലേ എന്നി മോഡലുകൾ അവതരിപ്പിക്കും. എന്നാൽ ഓഫർ വിലകൾ സംബന്ധിച്ച് കൃത്യമായി പുറത്ത് വിട്ടിടില്ല. ഇതിനു പുറമെ പവർ ബാങ്ക്, ഡേറ്റ കേബിൾ, മൊബൈൽ കവറുകൾ, സ്ക്രീൻ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയ്ക്ക് 80 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. ഫാഷൻ സാധനങ്ങൾക്കും 80 ശതമാനം ഓഫര്‍ നൽകും. ലാപ്ടോപ്പുകൾക്ക് 25,000 രൂപ വരെ ഇളവ് നൽകും. ഡിജിറ്റൽ ക്യാമറകൾക്ക് 55 ശതമാനം ഇളവ് ലഭിക്കും.

ദി ബിഗ് ഫ്രീഡം സെയിൽ എന്ന പേരിൽ ഓഗസ്റ് 10 മുതൽ 12 വരെയാണ് ഫ്ലിപ്കാർട്ടിൽ ഓഫർ കാലാവധി. സ്മാർട്ട്ഫോണുകൾ, ടിവി, ലാപ് ടോപ്പുകൾ തുടങ്ങി വിവിധ സാധനങ്ങൾക്ക് ഓഫറുകൾ ലഭ്യമാകും. 30 ശതമാനം വരെ കിഴിവിലാണ് ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാകുക. ഫ്ലിപ്കാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് 6000 രൂപയോളം വരുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള അവസരവുമുണ്ട്.