തരംഗമാകാൻ ഷവോമി എംഐ സെവന്‍: മെയ് 23 ന് വിപണിയിൽ

വിപണിയിൽ തരംഗം സൃഷ്ടിച്ച എം ഐ സിക്സ് എക്സിന്‌ ശേഷം പുതിയ സ്മാർട്ട് ഫോണുമായി ഷവോമി ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഷവോമിയുടെ എംഐ സെവന്‍ എന്ന മോഡലാണ് മെയ് 23 മുതൽ വിപണിയിൽ എത്തുന്നത്.

‌5.6 ഇഞ്ച് HD ഫുൾ ഡിസ്പ്ലേയിലാണ് ഷവോമിയുടെ പുത്തൻ ഫോണായ mi7 എത്തുന്നത്. സ്നാപ്പ് ഡ്രാഗ്രന്റെ 845 പ്രോസസ്സറിലാണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രിയിഡ് 8.1ഓറിയോയാണ് ഈ പുത്തൻ പതിപ്പിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 6 ജി.ബി റാമിൽ 64 ജി.ബിയുടെ ഇന്റേണൽ സ്റ്റോറേജും,8 ജി.ബി റാമിൽ 128 ജി.ബിയുടെ ഇന്റേണൽ  സ്റ്റോറേജുമായി രണ്ട് പതിപ്പുകളിലാണ് ഫോൺ പുറത്തിറങ്ങുന്നത്.

പൊതുവേ, ക്യാമറകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഷമോമി ഈ പുതിയ മോഡലിലും അത് ആവർത്തിക്കുന്നു.16 മെഗാപിക്സലിന്റെ ഡ്യുവൽ പിൻ ക്യാമറയും 13മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമാണ് ഉളളത്.4480 എം.എ.എച്ചിന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ച്ചവെക്ക്ന്നുണ്ട്.മെയ് 23 മുതൽ ലോകവിപണിയിൽ mi7 എത്തും.