കേരളത്തിലെ ആദ്യ ലോറ നെറ്റ്‌വർക്ക് ശ്യംഖലയ്ക്ക് തുടക്കമായി

കേരളത്തിലെ ആദ്യ ലോറ നെറ്റ്്വര്‍ക്ക് ശൃംഖലക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ തുടക്കമായി. ചെലവു കുറഞ്ഞതും കൂടുതല്‍ ദൂരപരിധിയില്‍ കിട്ടുന്നതും സുരക്ഷിതവുമായ ആശയവിനിമയ ശൃംഖലയാണ് ലോറ. പരീക്ഷണാടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്കിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് പുതിയ നെറ്റ്് വര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. 

ഇന്റര്‍നെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയായ ഇന്‍ര്‍നെറ്റ് ഒാഫ് തിങ്സിന് വേണ്ടിയാണ്കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോറ നെറ്റ് വര്‍ക്ക് സംവിധാനം രൂപപ്പെടുത്തിയത്. സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐസിഫോസാണ്  സാങ്കേതികവിദ്യ സജ്ജമാക്കിയത്.

ലോറയെ ടെക്നോപാര്‍ക്കില്‍ അവതരിപ്പിച്ചത് ഈ നാല്‍വര്‍ സംഘമാണ്. ശൃംഖലയിലെ സെന്‍സര്‍ നോ‍ഡുകള്‍ പ്രവര്‍ത്തിക്കാന്‍ വളരെ കുറഞ്ഞ ഊര്‍ജം മതിയാകും. അതുകൊണ്ട് പത്തുവര്‍ഷത്തേക്ക് ബാറ്ററി മാറ്റേണ്ടതില്ല. ഡേറ്റ അയക്കുന്ന വ്യക്തിയില്‍ നിന്ന് സ്വീകര്‍ത്താവിലേക്ക്   നേരിട്ടെത്തുന്നതിനാല്‍ വിവരങ്ങള്‍ ചോര്‍ത്താനും പറ്റില്ല. സര്‍ക്കാര്‍ അനുവദനീയമായ സ്വതന്ത്ര റേഡിയോ ഫ്രീക്വന്‍സിയിലാണ് ലോറ ഗേറ്റ് വേകള്‍  പ്രവര്‍ത്തിക്കുന്നത്.