കണ്ണിൽ പൊടിയിടൽ നടപ്പില്ല, ഈ ഹെൽമെറ്റുകൾ നിരോധിക്കും

പലരും ഹെൽമെറ്റ് വയ്ക്കുന്നത് മുറുമുറുപ്പോടെയാണ്. ചുരുക്കം ചിലർ മാത്രമായിരിക്കും ഇതിന്റെ പ്രാധാന്യം അറിഞ്ഞ് ആത്മാർഥയോടെ ധരിക്കുന്നത്. പൊലീസിനേയും പിഴയേയും പേടിച്ച് വഴിയരികിൽ നിന്നും ചില്ലറ കൊടുത്ത വാങ്ങുന്ന ലോക്കൽ ഹെൽമെറ്റാണ് ഭൂരിഭാഗം പേരും ധരിക്കുന്നത്. 

ഇനി തട്ടിപ്പ് നടപ്പില്ല. ഐഎസ്ഐ മുദ്രിയില്ലാത്ത ഹെൽമെറ്റുകൾ രാജ്യത്ത് നിരോധിക്കാനൊരുങ്ങുകയാണ് അധികൃതർ. ആറു മാസത്തിനകം ഇവയുടെ വിൽപന ഇന്ത്യയിൽ നിർത്തലാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് സുപ്രിംകോടതിയുടെ റോഡ് സുരക്ഷ പാനലിനെ അറിയിച്ചു. 

ഹെൽമെറ്റുകളിൽ ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തും ഐഎസ്ഐ മുദ്രയില്ലാത്തതുമാണെന്ന കണ്ടത്തെലിനെത്തുടർന്നാണ് ഈ നീക്കം. ഹെൽമെറ്റ് ധരിച്ചിട്ടും അപകടത്തിൽപ്പെട്ട് തലയ്ക്കു സാരമായി പരുക്കേറ്റ് മരണമടയുന്നവരുടെ എണ്ണവും കൂടുതലാണ്. ഇതിനു കാരണവും നിലവാരമില്ലാത്ത ഹെൽമെറ്റുകളാണ്.