E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 12:36 PM IST

Facebook
Twitter
Google Plus
Youtube

More in Business

200 രൂപ നോട്ട് അടുത്തമാസം; 2000 രൂപ നോട്ട് അച്ചടി നിർത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rupee-2000
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർത്തിവച്ചതായി റിപ്പോർട്ട്. അടുത്ത മാസത്തോടെ 200 രൂപയുടെ പുതിയ നോട്ടുകൾ വിതരണത്തിനെത്തുമെന്നും സൂചനയുണ്ട്. 2000 രൂപ നോട്ട് അച്ചടി നിർത്തിയതിൽ രാജ്യസഭയിൽ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി അരുൺ ജയ്റ്റ്ലി മറുപടി നൽകാതെ ഒഴിഞ്ഞുമാറി. 

‘2000 രൂപയുടെ നോട്ടുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ആർബിഐ 2000 രൂപ നോട്ടുകൾ അച്ചടിക്കേണ്ടെന്നും നിർദേശം നൽകിയിട്ടുണ്ട്. പാർലമെന്റ് നടക്കുമ്പോൾ സർക്കാർ നയപരമായ തീരുമാനം എടുത്താൽ, അതു സഭയിൽ പ്രഖ്യാപിക്കുന്നതാണു കീഴ്‌വഴക്കം’–സമാജ്‌വാദി പാർട്ടിയിലെ നരേഷ് അഗർവാൾ രാജ്യസഭയിൽ ക്രമപ്രശ്നം ഉന്നയിച്ചു പറഞ്ഞു. 

ഇതുവരെ 3.2 ലക്ഷം കോടി 2000 രൂപ നോട്ടുകളാണ് ആർബിഐ അച്ചടിച്ചിട്ടുള്ളത്. ‘ഇപ്പോൾ അച്ചടി നിർത്തിയിരിക്കുന്നു. ഒരു നോട്ട് നിരോധനം കഴിഞ്ഞതേയുള്ളൂ. രണ്ടാമത്തേതിനു പദ്ധതിയിടുന്നു. ധനമന്ത്രി ഉത്തരം പറയണം’– അഗർവാൾ ആവശ്യപ്പെട്ടു.

‘ആർബിഐ നടപടിയാണിത്’ എന്നാണു സഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ പ്രതികരിച്ചത്. എന്നാൽ, കഴിഞ്ഞ നോട്ടു നിരോധനം ആർബിഐയുടെ തീരുമാനമല്ല, സർക്കാർ തീരുമാനമായിരുന്നുവെന്ന് അഗർവാൾ ചൂണ്ടിക്കാട്ടി, ‘ആർബിഐ ബോർഡ് എതിർത്തിട്ടും കേന്ദ്രസർക്കാർ അതു നടപ്പാക്കി.’ 

1000 രൂപയുടെ നാണയങ്ങൾ ഇറക്കാൻ സർക്കാരിനു പദ്ധതിയുണ്ടോ എന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ചോദിച്ചു. ‘എല്ലാദിവസവും 1000, 200,100 രൂപയുടെ നാണയങ്ങൾ ഇറക്കാൻ പോകുന്നുവെന്നു നാം വായിക്കുന്നു. വാസ്തവമറിയണം’– ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 

മാധ്യമ റിപ്പോർട്ടുകൾ പൂർണമായും തള്ളിക്കളയാനാവില്ലെന്നും സർക്കാർ വിശദീകരണം ആവശ്യമാണെന്നും ഡിഎംകെ അംഗം തിരുച്ചി ശിവയും പറഞ്ഞു. അഞ്ചുമാസം മുൻപേ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയെന്നും 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധ്യതയുണ്ടെന്നുമാണു റിപ്പോർട്ട്. 

2016 നവംബർ എട്ടിനാണ് 500,1000 രൂപ നോട്ടുകൾ സർക്കാർ അസാധുവാക്കിയത്. പകരം അച്ചടിച്ച പുതിയ 2000 രൂപ നോട്ടുകൾ മുഴുവനും വിതരണം ചെയ്തിട്ടുമില്ല. ഇതിനിടെ, പുതിയ 200 രൂപ നോട്ടുകൾ മൈസൂരുവിലെ ആർബിഐ പ്രസിൽ അച്ചടി തുടങ്ങിയിട്ടുണ്ട്. അടുത്ത മാസത്തോടെ വിതരണത്തിനെത്തും. 

പുതിയ 200 രൂപ നോട്ടുകൾ വരുന്നതോടെ 2000 രൂപ നോട്ടുകൾ പിൻവലിക്കാനാണു സർക്കാർ തീരുമാനമെന്നാണു സൂചന. ഒൻപതുമാസം പിന്നിട്ടതോടെ അസാധുവാക്കലിനു മുൻപുള്ള 84% നിലയിലേക്കു പുതിയ നോട്ടുകളുടെ വിതരണം എത്തിയിട്ടുണ്ടെന്നും പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :