അസാധാരണമാംവിധം നീണ്ട വോട്ടെടുപ്പ്; 12 വോട്ടുകള്‍ കാണാനില്ല

സംസ്ഥാനത്ത് അസാധാരണമാംവിധം നീണ്ട് വോട്ടെടുപ്പ്. വടകരയിലെയും കോഴിക്കോട്ടെയും ഏതാനും ബൂത്തുകളില്‍ പോളിങ് പൂര്‍ത്തിയായത് രാത്രി 12 മണിയോടെ. വടകര മണ്ഡലത്തിലെ ഓര്‍ക്കാട്ടേരി, മാക്കുല്‍പീടിക, നരിക്കുന്ന് എന്നിവിടങ്ങളിലാണ് പോളിങ് നീണ്ടത്. വൈകിട്ട് നാലുമണിക്ക് എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍  രാത്രി ഒന്‍പതിനുശേഷമാണ് വോട്ട് ചെയ്ത്. കാത്തുനിന്ന് മടുത്ത് ചില വോട്ടര്‍മാര്‍ മടങ്ങിപ്പോയി.

ടോക്കണ്‍ വാങ്ങി വീട്ടില്‍പ്പോയി തിരിച്ചെത്തിയവരും ഉണ്ട്. അതിനിടെ കോഴിക്കോട് കൂടത്തായി ഒന്‍പതാം ബൂത്തില്‍ പോള്‍ചെയ്ത വോട്ടുകളില്‍ 12 എണ്ണം കാണാനില്ല. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രം പരിശോധിച്ചപ്പോഴാണ് പിഴവ് ബോധ്യപ്പെട്ടത്. യുഡിഎഫ് ബൂത്ത് ഏജന്‍റ് പരാതി നല്‍കി.

An unusually long poll at Kerala,12 votes are missing