രാഹുലിനെതിരായ അധിക്ഷേപം: പോളിങ് തീര്‍ന്നപ്പോള്‍ അന്‍വറിനെതിരെ കേസ്

രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസ്. മണ്ണാര്‍ക്കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കാണിച്ചായിരുന്നു ഹര്‍ജി. തിങ്കളാഴ്ച എടത്തനാട്ടുകരയില്‍ എല്‍‍ഡിഎഫ് പൊതുയോഗത്തിലായിരുന്നു അന്‍വറിന്റെ പരാമര്‍ശം. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

രാഹുൽ നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ പരാമർശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും പാലക്കാട്ടെ എടത്തനാട്ടുകാരയിൽ നടന്ന ‌തിരഞ്ഞെടുപ്പ് റാലിയില്‍ അൻവർ പറഞ്ഞു.

Case against PV Anwar on DNA test remarks against Rahul Gandhi