സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നു മരണം

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നു മരണം. ഒറ്റപ്പാലം ചുനങ്ങാടിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രനാണ് മരിച്ചത്. 68 വയസായിരുന്നു. ചുനങ്ങാട് വാണിവിലാസിനി ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.   ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ നിറമരുതൂർ  സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി ആണ് മരിച്ചത്. 65 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. നിറമരുതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു. കോഴിക്കോട് കുറ്റിച്ചിറ സ്കൂളില്‍ സി.പി.എം ബൂത്ത് ഏജന്റായിരുന്ന റിട്ട. കെഎസ്ഇബി എൻജീനിയർ  അനീസ് അഹമ്മദ് കുഴഞ്ഞുവീണ് മരിച്ചു.

Three deaths reported during polling in kerala