100% വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹര്‍ജി തള്ളി

vvpat-supremecourt
SHARE

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിൽ  രേഖപ്പെടുത്തിയ വോട്ടുകൾ പൂർണമായും വിവിപാറ്റ്  സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്നാവശ്യപെട്ടുള്ള  ഹർജി സുപ്രീംകോടതി തള്ളി. രണ്ടുനിര്‍ദേശങ്ങളും സുപ്രീംകോടതി മുന്നോട്ടു വച്ചു. 1. ചിഹ്നം ലോഡ് ചെയ്തശേഷം യൂണിറ്റുകള്‍ സീല്‍ ചെയ്യാം. 2. ഫലംപ്രഖ്യാപിച്ചതിനുശേഷം വോട്ടിങ് മെഷീന്‍ മെമ്മറി സ്ഥാനാര്‍ഥികള്‍ക്ക് പരിശോധിക്കാം. തെറ്റുണ്ടെങ്കില്‍ പരിശോധനയ്ക്ക് മുടക്കിയ പണം തിരികെ ലഭിക്കും . 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപറഞ്ഞത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയാണ് ഹർജിക്കാർ. കേസിൽ വാദം കേട്ട കോടതി ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പ്രവർത്തനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആരാഞ്ഞിരുന്നു.  ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാനാകില്ലെന്നും വിവിപാറ്റ് സ്ലിപ്പുകളുടെ പൂർണമായ എണ്ണൽ പ്രായോഗികമല്ലെന്നുമായിരുന്നു കമ്മിഷന്റെ വിശദീകരണം.  

SC rejects all petitions seeking 100% verification of VVPATs during elections

MORE IN BREAKING NEWS
SHOW MORE