ചായ കുടിക്കാന്‍ പോകാന്‍ ഇ.പിയുടെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ല: കെ. സുധാകരന്‍

k-sudhakaran-03
SHARE

ഇ.പിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ഇ.പിയെ ഒതുക്കാനുള്ള ശ്രമമുണ്ടായി. അതാണ് പ്രശ്നത്തിന് കാരണം. ചായ കുടിക്കാന്‍ പോകാന്‍ ഇ.പിയുടെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ല. ഗൂഢാലോചനയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ വലിയ കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. 

ഇ.പി ജയരാജന്‍ – ജാവഡേക്കര്‍ ചര്‍ച്ച സി.പി.എം.–ബി.ജെ.പി. ഡീലിന്‍റെ ഭാഗമെന്ന് കോണ്‍ഗ്രസ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഡീല്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാകാം. ഡീല്‍ ആയതുകൊണ്ട് മുഖ്യമന്ത്രിക്ക് ജാള്യതയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഈ ഡീല്‍. അതിനെ ജാഗ്രതക്കുറവെന്ന് പറഞ്ഞ് ലഘൂകരിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE