വിശ്വാസ വഞ്ചനയെന്ന് പരാതി; 'മഞ്ഞുമ്മല്‍ ബോയ്സ്' നിര്‍മാതാക്കള്‍ക്കെതിരെ കേസ്

സൂപ്പര്‍ഹിറ്റ് ചിത്രം 'മഞ്ഞുമ്മല്‍ ബോയ്സി'ന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഷോണ്‍ ആന്‍റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ല പരാതിയില്‍ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Case against Manjummel Boys producers