തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും

kerala-highcourt
SHARE

തൃശ്ശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വൈകിട്ട് പ്രത്യേക സിറ്റിംഗ് നടത്തുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫിറ്റ്നസ് രേഖകൾ വനം വകുപ്പ് ഇന്ന് കോടതിയിൽ ഹാജരാക്കും. രാമചന്ദ്രനെ എഴുന്നള്ളിക്കണമെങ്കിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ആരെങ്കിലും ഒരാൾ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നാണ് കോടതിയുടെ നിലപാട്. ഇക്കാര്യത്തിലും വനം വകുപ്പ് ഇന്ന് കോടതിക്ക് മറുപടി നൽകും.

Thrissur pooram crisis, highcourt will consider it today

MORE IN BREAKING NEWS
SHOW MORE