പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ കരിഓയില്‍ ഒഴിച്ചു; അതിക്രമം

കണ്ണൂർ പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കറുത്ത ദ്രാവകം ഒഴിച്ചു. ഇ.കെ നായനാർ, കോടിയേരി ബാലകൃഷൻ, ചടയൻ ഗോവിന്ദൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളിലാണ് ദ്രാവകം ഒഴിച്ചത്. സംയമനം പാലിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, സി പി എം സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ മുൻ എം പി ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾക്ക് മുകളിൽ കറുത്ത ദ്രാവകം ഒഴിച്ച് അലങ്കോലമാക്കിയ നിലയിൽ കണ്ടെത്തിയത്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സ്മൃതികുടീരങ്ങളുള്ള പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ കുടീരങ്ങളിൽ മാത്രമാണ് ദ്രാവകം ഒഴിച്ചത്. പയ്യാമ്പലത്തെ അതിക്രമത്തിൽ പ്രതിഷേധിച്ച് സി പി എം കണ്ണൂരിൽ പ്രതിഷേധ പ്രകടനം  നടത്തി.

പയ്യാമ്പലത്തെ അതിക്രമം കണ്ണൂർ എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. സി പി എം നേതാക്കളുടെ സ്മൃതികുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമത്തിൽ പയ്യാമ്പലത്ത് എത്തി കോൺഗ്രസ് നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി.

Black oil was poured on the CPM memorials