ഡല്‍ഹിയില്‍ എഎപി പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി; മെട്രോ സ്റ്റേഷനുകൾ അടച്ചു

Security personnel detain AAP workers

അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റിലുള്ള ആം ആദ്മി പ്രതിഷേധത്തിൽ ഇന്നും സംഘർഷം. പഞ്ചാബ് മന്ത്രി  ഹർജോത് സിങ്ങ് ബയസിനെ ഉൾപ്പെടെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അതിനിടെ ഇഡി  കസ്റ്റഡിയിരുന്ന് അരവിന്ദ് കേജ്‌രിവാള്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി വളയാനെത്തിയവരെ  പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ചെറു സംഘങ്ങളായി എത്തിയ പ്രവർത്തർ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്ന തോടെ സ്ത്രീകളെ ഉൾപ്പെടെ വലിച്ചു ഇഴച്ച് വണ്ടിയിൽ കയറ്റി 

പ്രതിഷേധത്തിടയിലും ജയിലിൽ കിടന്ന് ഭരണമെന്നുള്ള മുദ്രാവാക്യം ഉയർത്തി പിടിച്ച് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിർദേശം  കേജ്രിവാൾ പുറത്തിറക്കി .സൗജന്യ മരുന്നും, പരിശോധനകളും ഉറപ്പ് വരുത്താനുള്ള നിർദേശം നൽകിയതായി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു . ഘട്ടം ഘട്ടമായി പ്രവർത്തകരെ ഇറക്കിയാണ് ആം ആദ്മിയുടെ പ്രതിഷേധം. ഏതു സമയവും ആപ്പിൻ്റെ പ്രവർത്തകർ എത്തുമെന്ന് കരുതി എല്ലായിടത്തും പൊലീസ് ജാഗ്രതയാണ്  

AAP Protest Seeking Arvind Kejriwal's Release, BJP Want His Resignation